ക​ണ്ടു, സ​ന്തോ​ഷ​മാ​യി, മ​ന​സു നി​റ​ഞ്ഞു, തൃ​പ്തി​യാ​യി - മോ​ഹ​ൻ​ലാ​ലി​ന്‍റെ "തു​ട​രും' എ​ന്ന സി​നി​മ വി​യ്യൂ​ർ ദീ​പ തി​യ​റ്റ​റി​ൽ ക​ണ്ടി​റ​ങ്ങി​യ ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​ന്‍റെ മു​ഖ​ത്തു വി​രി​ഞ്ഞ​തു ന​വ​ര​സ​ങ്ങ​ളി​ലെ സ​ന്തോ​ഷ​ഭാ​വം.

നീ​ണ്ട 26 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഗോ​പി​യാ​ശാ​ൻ ഒ​രു സി​നി​മ കാ​ണാ​നാ​യി തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത്.

1999ൽ ​റി​ലീ​സ് ചെ​യ്ത സു​രേ​ഷ് ഗോ​പി​യു​ടെ "പ​ത്രം' എ​ന്ന സി​നി​മ​യാ​ണ് ഗോ​പി​യാ​ശാ​ൻ തി​യ​റ്റ​റി​ൽ പോ​യി ഇതിനു മുൻപ് അവസാനമായി ക​ണ്ട​ത്.

"എ​മ്പു​രാ​ൻ' കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും ഗോ​പി​യാ​ശാ​ൻ പ​റ​ഞ്ഞു.