ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്; ആ ലേബലില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി
Wednesday, May 14, 2025 11:00 AM IST
ഒറ്റയ്ക്ക് വഴിവെട്ടിവന്നവന്‍ എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന് ആസിഫ് അലി. അത്തരമൊരു പ്രയോഗത്തിന് ഒരുവിലയുമില്ലെന്നും ആസിഫ് അലി പറഞ്ഞു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ 'സര്‍ക്കീട്ട്' എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
""ഒറ്റയ്ക്ക് വഴി വെട്ടി വന്നവന് എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. നമ്മള് എല്ലാവരും ഇന്ന് നില്ക്കുന്ന സ്റ്റേജില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്.
അപ്പോള്‍ ഒരുപാട് പേരുടെ, ഞാന്‍ ചെറുപ്പത്തില്‍ കണ്ട എന്റെ സുഹൃത്തുക്കള്‍ മുതല്‍ എന്റെ മാതാപിതാക്കള്‍ മുതല്‍ എന്റെ അധ്യാപകര്‍ മുതല്‍... നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് അര്‍ഹനായി ഞാന്‍ ഇവിടെ നില്ക്കുന്നതില് അവരുടെ എല്ലാവരുടെയും പിന്തുണയുണ്ട്.
അതുകൊണ്ട് അരിക്കലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവന് എന്നുള്ള ഒരു ലേബലില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ആസിഫ് അലി പറഞ്ഞു.