മോഹൻലാലിനൊപ്പം പുതിയ സിനിമ; തെറ്റായ പ്രചാരണമെന്ന് ഷാജി കൈലാസ്
Tuesday, May 13, 2025 8:47 PM IST
മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുന്നുവെന്ന പ്രചാരണം തള്ളി സംവിധായകൻ ഷാജി കൈലാസ്. ഇത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ഈ പ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം കുറിച്ചു.
‘‘പ്രിയപ്പെട്ടവരെ, എന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രം വരുന്നുവെന്ന തരത്തിലുള്ള പ്രചരണം ശ്രദ്ധിച്ചു. അതേക്കുറിച്ച് പ്രതികരിക്കണമെന്ന് തോന്നി. ഈ പ്രചരണങ്ങള്‍ തീര്‍ത്തും തെറ്റായതും അടിസ്ഥാനമില്ലാത്തതുമാണെന്ന് അറിയിക്കട്ടെ.
നിലവില്‍ ഈ പ്രചരണത്തില്‍ യാതൊരു സത്യവും ഇല്ല. നിങ്ങള്‍ എല്ലാവരില്‍ നിന്നുമുള്ള പിന്തുണയ്ക്ക് നന്ദി. എന്റേതായി വരാനിരിക്കുന്ന സിനിമകളുടെ പ്രഖ്യാപനം എന്നില്‍നിന്നു തന്നെ ഉണ്ടാവും. നമുക്ക് പോസിറ്റീവ് ആയി ഇരിക്കാം. ഭാവി എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാം.’’ഷാജി കൈലാസിന്റെ വാക്കുകൾ.
1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ചിത്രം. എലോൺ ആണ് അവസാനത്തെ ചിത്രം.