മോ​ഹ​ൻ​ലാ​ൽ - ത​രു​ൺ മൂ​ർ​ത്തി ചി​ത്രം തു​ട​രും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. ചി​ത്രം ഇ​പ്പോ​ൾ 200 കോ​ടി ക്ല​ബ്ബി​ലാ​ണ് ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത ചി​ത്രം വെ​റും 17 ദി​വ​സം കൊ​ണ്ടാ​ണ് 200 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ച​ത്. ‘ചി​ല യാ​ത്ര​ക​ൾ​ക്ക് ആ​ര​വ​ങ്ങ​ള​ല്ല വേ​ണ്ട​ത്, മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള മ​ന​സ് മാ​ത്രം. കേ​ര​ള​ത്തി​ലെ എ​ല്ലാ ബോ​ക്‌​സ് ഓ​ഫീ​സ് റെ​ക്കോ​ർ​ഡു​ക​ളും ത​ക​ർ​ത്തു​കൊ​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഹൃ​ദ​യ​ങ്ങ​ളി​ൽ തു​ട​രും സ്ഥാ​നം ക​ണ്ടെ​ത്തി. എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി’, എ​ന്നാ​ണ് 200 കോ​ടി സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച​ത്.

സി​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പും റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്. 'തൊ​ട​രും' എ​ന്നാ​ണ് ത​മി​ഴ് പ​തി​പ്പി​ന്‍റെ പേ​ര്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.