ഹൃദയം തകർന്നു, ഈ രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല; ഉണ്ണി മുകുന്ദൻ
Wednesday, April 23, 2025 10:45 AM IST
പഹല്‍ഗാം ഭീകരാക്രമണം തന്റെ ഹൃദയം തകർത്തുവെന്ന് നടന് ഉണ്ണി മുകുന്ദന്. മനുഷ്യത്വത്തിന് നേര്‍ക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്റെ ഹിംസയാണ് നടന്നതെന്നും ഉണ്ണി മുകുന്ദന് കുറിച്ചു.
‘‘ഹൃദയം തകര്‍ന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്‍ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്റെ ഹിംസയല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകള്‍ക്ക് നേര്‍ക്ക് മാത്രമുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേര്‍ക്കുള്ള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാന്‍ അഗാധമായി അനുശോചിക്കുന്നു.
ദുഃഖത്തിന്റെ ഈ വേളയില്‍ നിങ്ങളോടൊപ്പം ഞങ്ങള്‍ നില്ക്കുന്നു. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും.
ഈ രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങള്‍ ഒരുമിച്ച് നില്ക്കും. കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും. ആവശ്യമായത് ചെയ്യും എന്നതില്‍ പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രാലയത്തിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരൂ. ജയ്ഹിന്ദ്.’’ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.