ഗുരുവായൂരപ്പനുള്ള ഗാനം "ഭഗവാന്റെ ഗരുഡൻ'; വിജയാഘോഷത്തിൽ പങ്കുചേർന്ന് സുരേഷ് ഗോപിയും
Tuesday, March 25, 2025 2:49 PM IST
ശ്രീ ഗുരുവായൂരപ്പൻ ഭക്തിഗാനമായ ഭഗവാന്റെ ഗരുഡൻ സമൂഹമാധ്യമങ്ങളിലടക്കം തരംഗമായിരുന്നു ആൽബത്തിന്റെ വിജയത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർ നടത്തിയ ആഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കുചേർന്നു.
കൈതപ്രം എഴുതി മധുബാലകൃഷ്ണൻ ആലപിച്ച ഈ ഭക്തിഗാനത്തിന് ഗുരുവായൂർ സ്വദേശി സംവിധായകൻ വിജീഷ് മണി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഗുരുവായൂർ മഞ്ജുലാൽ തറയിൽ വെച്ച് നടന്ന ആഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പങ്കെടുത്ത് ഗാനത്തിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിച്ചു.
തുടർന്ന് ഗുരുവായൂരിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ മധുരം വിതരണം ചെയ്തു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തിൽ നിർമിച്ച് ഗുരുവായൂർ മഞുളാൽത്തറയിൽ ഗുരുവായൂരപ്പന് സമർപ്പിച്ച ഗരുഡൻ ഏറെ ചർച്ചയായിരുന്നു. ഭഗവാന്റെ വാഹനമായ ഗരുഡനെ സംബന്ധിച്ചുള്ള ഈ ഗാനം ആർ. അനിൽലാൽ, വിജീഷ്മണി ഫിലിം ക്ലബിന്റെ ബാനറിലാണ് നിർമിച്ചത്.