നൂറ് പുരസ്കാരങ്ങൾ തികച്ച് റോട്ടൻ സൊസൈറ്റി
Tuesday, March 25, 2025 12:13 PM IST
എസ്.എസ്. ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെന്റൽ മൂവി റോട്ടൻ സൊസൈറ്റി രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കി.
രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കർണാടക ഇന്റർനാഷണൽ ഫെസ്റ്റിവൽ, യുഎഫ്എംസി ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ), സീപ്സ്റ്റോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്.
വരാഹ് പ്രൊഡക്ഷൻസിന്റെയും ഇന്റിപെൻഡന്റ് സിനിമ ബോക്സിന്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി. സുനിൽ പുന്നക്കാടാണ്. മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , വേഗാസ് മൂവി അവാർഡ്സ്, ഇന്റർനാഷണൽ പനോരമ ഫിലിം ഫെസ്റ്റിവൽ ഓഫ് ബാംഗ്ളൂർ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാർഡുകൾ ടി സുനിൽ പുന്നക്കാടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്ന ശ്രീ വിഷ്ണുവിന് മികച്ച സൗണ്ട് ഡിസൈനുള്ള അവാർഡ് നൈജീരിയയിൽ നടന്ന നേലസ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ നിന്നു ലഭിച്ചിരുന്നു.
ടി. സുനിൽ പുന്നക്കാടിനൊപ്പം സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട് എന്നിവർക്കൊപ്പം മിന്നു എന്ന നായക്കുട്ടിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സ്റ്റുഡിയോ - എസ് വി പ്രൊഡക്ഷൻസ്, ബ്രോഡ് ലാൻഡ് അറ്റ്മോസ്, സൗണ്ട് എഞ്ചിനീയർ -എബിൻ എസ് വിൻസെന്റ്, സൗണ്ട് മിക്സ് ആൻഡ് ഡിസൈൻ - ശ്രീ വിഷ്ണു ജെ എസ്.
ഡബ്ബിംഗ് ആർടിസ്റ്റ് - രേഷ്മ, വിനീത്, കോ-പ്രൊഡ്യൂസർ-ഷൈൻ ഡാനിയേൽ, ലൈൻ പ്രൊഡ്യൂസർ -ഇൻഡിപെൻഡന്റ് സിനിമ ബോക്സ്, ഫെസ്റ്റിവൽ ഏജൻസി ആൻഡ് മാർക്കറ്റിംഗ് ടീം -ദി ഫിലിം ക്ലബ്, സെക്കന്റ് യൂണിറ്റ് കാമറ ആൻഡ് സ്റ്റിൽസ്- ദിപിൻ എ വി, പബ്ലിസിറ്റി ഡിസൈൻ -പ്രജിൻ ഡിസൈൻസ്, ആനിമൽ ട്രെയിനർ -ജിജേഷ് സുകുമാർ, കോ- ട്രെയിനർ-ബിജോയ്, പിആർഓ-മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ.