ചിൽ മൂഡിൽ ടൊവീനോയ്ക്കൊപ്പം കുസൃതിച്ചിരിയോടെ മോഹൻലാൽ; വീഡിയോ വൈറൽ
Tuesday, March 25, 2025 11:27 AM IST
എന്പുരാന്റെ പ്രചരണപരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലിന്റെയും ടൊവീനോയുടെയും ഒരു ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇതിൽ മോഹൻലാലിന്റെ കണ്ണുകൊണ്ടുള്ള നോട്ടമാണ് ഏറ്റവും രസകരം.
ആദ്യം അല്പം സംശയത്തിൽ ടൊവീനോയെ നോക്കിയ മോഹൻലാൽ പിന്നീട് അടിമുടി കണ്ണോടിച്ച് ഒരു കുസൃതി ചിരി ചിരിക്കുന്നു. ശേഷം പൃഥ്വിരാജിനെ കണ്ണുകൊണ്ട് ചൂണ്ടിക്കാണിച്ച് ടൊവീനോയോട് അറിയാമല്ലോ? എന്ന ഭാവത്തിൽ നോക്കുകയാണ് മോഹൻലാൽ. അല്പം നാണം കലർന്ന ചിരിയായിരുന്നു ഇതിന് ടൊവീനോയുടെ മറുപടി.
ചുറ്റും കൂടിയ കാമറകൾക്ക് മുന്നിലായിരുന്നു ഈ മനോഹരനിമിഷം നടന്നത്. എന്തൊരു ക്യൂട്ടാണ് ലാലേട്ടന്റെ എക്സ്പ്രഷൻ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഞങ്ങളുടെ കുസൃതി നിറഞ്ഞ ലാലേട്ടനെ വീണ്ടും കാണാൻ സാധിച്ചുവെന്നാണ് മറ്റുചിലർ കുറിക്കുന്നത്.