ഒരുമിച്ചൊരു കാറിലെത്തി വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി. പ്രകാശും സൈന്ധവിയും
Tuesday, March 25, 2025 9:19 AM IST
വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ച് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും. കോടതിയിലേയ്ക്ക് ഒരേ കാറിലാണ് ഇരുവരും എത്തിയതും തിരികെ പോയതും. ഇരുവരും കോടതിയിലെ നടപടികൾ പൂർത്തിയാക്കി തിരികെപ്പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ വർഷം മേയിലാണ് തങ്ങൾ വിവാഹമോചിതരാകാൻ ഒരുങ്ങുകയാണെന്ന് ജി.വി.പ്രകാശും സൈന്ധവിയും പരസ്യമായി പറഞ്ഞത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.
2013 ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. അൻവി എന്നാണ് ഇരുവരുടെയും മകളുടെ പേര്. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി. പ്രകാശ്.