സ​ൽ​മാ​ൻ ഖാ​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​ക്ക​ന്ദ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ആ​ക്‌​ഷ​ന് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ മു​ത​ൽ മു​ട​ക്കി​ലൊ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സാ​ജി​ദ് ന​ദി​യാ‌​ദ്‌​വാ​ല​യാ​ണ്. ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക. സ​ത്യ​രാ​ജ് ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

നാ​ല് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മു​രു​ക​ദോ​സ് സം​വി​ധാ​ന രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​ത്. ചി​ത്രം 2025ൽ ​ഈ​ദ് റി​ലീ​സ് ആ​യി മാ​ർ​ച്ച് 30ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​നി​മ​യ്ക്ക് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് വി​വേ​ക് ഹ​ർ​ഷ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം തി​രു.



മു​രു​ക​ദോ​സി​ന്‍റെ നാ​ലാം ഹി​ന്ദി സി​നി​മ​യാ​ണി​ത്. 2016ൽ ​സൊ​നാ​ക്ഷി സി​ൻ​ഹ​യെ നാ​യി​ക​യാ​ക്കി ഒ​രു​ക്കി​യ അ​കി​ര​യാ​ണ് മു​രു​ക​ദോ​സ് അ​വ​സാ​ന​മാ​യി ചെ​യ്ത ഹി​ന്ദി ചി​ത്രം. 2020ൽ ​റി​ലീ​സ് ചെ​യ്ത ര​ജ​നി​കാ​ന്ത് ചി​ത്രം ദ​ർ​ബാ​റിനു ശേ​ഷം മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് സി​ക്ക​ന്ദ​ർ.