ചി​ത്ത എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ചി​യാ​ൻ വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി എ​സ്.​യു. അ​രു​ൺ കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന വീ​ര ധീ​ര ശൂ​ര​ൻ ട്രെ​യി​ല​ർ റി​ലീ​സാ​യി. ചി​ത്ര​ത്തി​ൽ വി​ക്ര​മി​ന്‍റെ വി​ല്ല​നാ​യി എ​ത്തു​ന്ന​ത് സു​രാ​ജ് വെ​ഞ്ഞാ​റാ​മൂ​ടാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ഒ​രു മി​നി​റ്റ് 45 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​ല​റി​ൽ ചി​യാ​ൻ വി​ക്ര​മി​ന്‍റെ ഗം​ഭീ​ര അ​ഭി​ന​യ​പ്ര​ക​ട​ന​മാ​ണ് ഹൈ​ലൈ​റ്റ്. ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ള​ള സി​നി​മാ​യാ​കും വീ​ര ധീ​ര സൂ​ര​ൻ. പ​തി​വി​നു വി​പ​രീ​ത​മാ​യി പാ​ർ​ട്ട് 2 ആ​ദ്യം റി​ലീ​സ് ചെ​യ്ത് പി​ന്നീ​ട് സി​നി​മ​യു​ടെ പ്രീ​ക്വ​ൽ ഇ​റ​ക്കാ​നാ​കും അ​ണി​യ​റ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.



ചി​യാ​ൻ വി​ക്രം, എ​സ്.​ജെ. സൂ​ര്യ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ദു​ഷാ​ര വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം തേ​നി ഈ​ശ്വ​ർ ആ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ജി.​കെ. പ്ര​സ​ന്ന (എ​ഡി​റ്റിം​ഗ്), സി.​എ​സ്. ബാ​ല​ച​ന്ദ​ർ (ക​ല) എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ. സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ നി​ർ​മ്മാ​ണ വി​ത​ര​ണ ക​മ്പ​നി​യാ​യ എ​ച്ച്ആ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ റി​യാ ഷി​ബു​വാ​ണ് വീ​ര ധീ​ര ശൂ​ര​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച വീ​ര ധീ​ര ശൂ​ര​നി​ലെ ക​ല്ലൂ​രം എ​ന്ന ഗാ​ന​വും ആ​ത്തി അ​ടി എ​ന്ന ഗാ​ന​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ഴും ട്രെ​ൻ​ഡിം​ഗ് ആ​ണ്. എ​ച്ച്ആ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ റി​യ ഷി​ബു​വാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. പി​ആ​ര്‍​ഓ പ്ര​തീ​ഷ് ശേ​ഖ​ര്‍.