പ്രദീപ് രംഗനാഥന്റെ നായികയായി അനുപമ പരമേശ്വരൻ ‘ഡ്രാഗൺ’; ട്രെയിലർ
Tuesday, February 11, 2025 3:42 PM IST
ലവ് ടുഡേയ്ക്കു ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്രാഗൺ’ സിനിമയുടെ ട്രെയിലർ എത്തി. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്.
മൂന്നു കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, കയാദു ലോഹർ, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാർ ആണുള്ളത്. പ്രണയ സഫലീകരണത്തിനായി മറ്റൊരാളായി പെരുമാറേണ്ടി വരുമ്പോൾ കുടുംബജീവിതം ജോലി എന്നീ വിഷയങ്ങളിൽ ഉഴറേണ്ടി വരുന്ന നായകന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്.
ഗൗതം മേനോൻ, മിഷ്കിൻ, കെ.എസ്. രവികുമാർ എന്നീ മൂന്ന് തമിഴ് സംവിധായകർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോർജ് മറിയനും നായക കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലെത്തുന്നു.
ലിയോൺ ജെയിംസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ചെയ്തിരിക്കുന്നത് നികേത് ബൊമ്മി റെഡ്ഡി ആണ്. എ.ജി.എസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കലാപത്തി എസ്. അഘോരം, കലപതി എസ്. ഗണേഷ്, കലപതി എസ്. സുരേഷ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും.