ഷാ​ഹി​ദ് ക​പൂ​റി​നെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ഒ​രു​ക്കു​ന്ന ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ‘ദേ​വ’​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ബോ​ബി–​സ​ഞ്ജ​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു പോ​ലീ​സ് ത്രി​ല്ല​റാ​ണ്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തി​യ മും​ബൈ പോ​ലീ​സി​ൽ നി​ന്നാ​ണ് ക​ഥ​യു​ടെ പ്ര​ചോ​ദ​നം.

സീ ​സ്റ്റു​ഡി​യോ​സും റോ​യ് ക​പൂ​ര്‍ ഫി​ലിം​സും ചേ​ര്‍​ന്ന് നി​ർ​മി​ക്കു​ന്ന ദേ​വാ ജ​നു​വ​രി 31ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പൂ​ജ ഹെ​ഗ്ഡേ നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പാ​വ​ൽ ഗു​ലാ​ത്തി, പ​ർ​വേ​ഷ് റാ​ണ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​കു​ന്നു.



85 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​നി​മ​ൽ സി​നി​മ​യു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യ അ​മി​ത് റോ​യ് ആ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. സം​ഗീ​തം വി​ശാ​ൽ മി​ശ്ര. ബോ​ബി സ​ഞ്ജ​യ്‌​ക്കൊ​പ്പം ഹു​സൈ​ൻ ദ​ലാ​ൽ, അ​ബ്ബാ​സ് ദ​ലാ​ൽ, അ​ർ​ഷ​ദ് സ​യി​ദ്, സു​മി​ത് അ​രോ​റ എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.