ജോർജിന്റെ മകളുടെ മധുരം വെയ്പ്പ് ചടങ്ങ് ആഘോഷമാക്കി മമ്മൂട്ടിയും കുടുംബവും; വീഡിയോ
Friday, January 17, 2025 3:51 PM IST
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള മധുരംവെയ്പ് ചടങ്ങിൽ ഉടനീളം പങ്കെടുത്ത് മമ്മൂട്ടിയും കുടുംബവും. ജോർജിന്റെ മൂത്തമകൾ സിന്തിയായുടെ മധുരംവെയ്പ് ചടങ്ങിലാണ് താരകുടുംബം ഒന്നിച്ചെത്തിയത്.
അഖിൽ ആണ് വരൻ. ജനുവരി 18ന് പാലായിൽ വച്ചാണ് വിവാഹം. കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തു.
മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്. മമ്മൂട്ടിക്കൊപ്പം എപ്പോഴും കാണുന്ന ജോർജ് താരത്തിന്റെ ഏറ്റവും അടുത്തയാളാണ്. മമ്മൂട്ടിയ്ക്കും സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേർന്നിരുന്നു.
രമേഷ് പിഷാരടിയും ഭാര്യയ്ക്ക് ഒപ്പം ചടങ്ങിന് വന്നിരുന്നു. ജോർജിനും ഭാര്യ ഉഷയ്ക്കും രണ്ട് മക്കളാണുള്ളത്. ഇളയ മകൾ സിൽവിയ ജോർജ്.