എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ അ​നു​സ്മ​രി​ച്ച് സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി പേ​രെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ന​ടി ഗാ​യ​ത്രി അ​രു​ണി​ന്‍റെ അ​നു​സ്മ​ര​ണ കു​റി​പ്പാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ട്രെ​യി​ൻ യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഏ​റെ നേ​രം യാ​ത്ര ചെ​യ്തി​ട്ടും തി​രി​ച്ച​റി​യാ​നോ സം​സാ​രി​ക്കാ​നോ സാ​ധി​ക്കാ​തെ പോ​യ അ​നു​ഭ​വ​മാ​ണ് ഗാ​യ​ത്രി ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ഗാ​യ​ത്രി​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

ഒ​രു ട്രെ​യി​ൻ യാ​ത്ര​യു​ടെ ഓ​ർ​മ​യാ​ണ് എന്‍റെ മ​ന​സി​ൽ. ന​ഷ്ട​ബോ​ധ​ത്തോ​ടെ മാ​ത്രം ഞാ​ൻ ഓ​ർ​മി​ക്കു​ന്ന ആ ​യാ​ത്ര ഇ​ന്ന​ലെ മ​ന​സി​ൽ ഒ​രു നൊ​മ്പ​രം കൂ​ടി സ​മ്മാ​നി​ച്ചു. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ന്‍റേ​ൺ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ൽ ര​ണ്ട് മാ​സം ട്രെ​യി​നിം​ഗ് ചെ​യ്തി​രു​ന്ന സ​മ​യം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രി​ക്ക​ൽ കൊ​ച്ചി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഒ​രു ട്രെ​യി​ൻ യാ​ത്ര. ഒ​രു ചെ​യ​ർ കാ​ർ കം​പാ​ർ​ട്ട്മെ​ന്‍റ്ൽ ആ​ണ് ഞാ​ൻ യാ​ത്ര ചെ​യ്ത​ത്.

എ​ന്‍റെ തൊ​ട്ട​ടു​ത്ത് ഒ​രു വൃ​ദ്ധ​ൻ ഇ​രി​ക്കു​ന്നു​ണ്ട്. ഞാ​ൻ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഏ​തോ ഒ​രു (ഇം​ഗ്ലീ​ഷ്)​പു​സ്ത​കം എ​ടു​ത്ത് വാ​യി​ക്കാ​ൻ തു​ട​ങ്ങി. (മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ മാ​ത്രം വാ​യി​ച്ചി​രു​ന്ന എ​നി​ക്ക് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ർ​ഥി ആ​യ​തി​ന് ശേ​ഷം ഇം​ഗ്ലീ​ഷ് ബു​ക്സ് ഒ​രു നി​ർ​ബ​ന്ധി​ത ശീ​ല​മാ​യി മാ​റി​യി​രു​ന്നു).

ഇ​ട​യ്ക്ക് അ​ടു​ത്തി​രു​ന്ന ആ​ള് പ​തി​ഞ്ഞ സ്വ​ര​ത്തി​ൽ ഫോ​ണി​ൽ ആ​രോ​ടൊ​ക്കെ​യോ സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കാം. പ്രാ​യ​ത്തി​ന് വ​ള​രെ മു​തി​ർ​ന്ന ആ​ളാ​യ​ത് കൊ​ണ്ട് ഞാ​ൻ ആ ​ഭാ​ഗ​ത്തേ​ക്ക് ശ്ര​ദ്ധി​ച്ച​തേ ഇ​ല്ല. ഇ​ട​ക്കെ​പ്പോ​ഴോ മ​യ​ക്ക​ത്തി​ലേ​ക്കും വീ​ണു പോ​യി​രു​ന്നു. അ​ങ്ങ​നെ കോ​ഴി​ക്കോ​ട് എ​ത്താ​റാ​യി. അ​ടു​ത്തി​രു​ന്ന വ്യ​ക്തി ആ​രെ​യോ വി​ളി​ച്ച് എ​ത്താ​റാ​യ വി​വ​രം അ​റി​യി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് എ​ത്തി​യ ഉ​ട​നെ ഞാ​ൻ ബാ​ഗ് എ​ടു​ക്കാ​നാ​യി എ​ഴു​ന്നേ​റ്റു. ത​ല​യ്ക്കു മു​ക​ളി​ലെ റാ​ക്കി​ൽ നി​ന്നും ബാ​ഗ് വ​ലി​ച്ചെ​ടു​ത്ത് താ​ഴേ​ക്ക് നോ​ക്കി​യ​പ്പോ​ൾ ഞാ​ൻ ക​ണ്ട കാ​ഴ്ച.

ഒ​രു നി​മി​ഷം ഞാ​ൻ ച​ലി​ക്കാ​നാ​വാ​തെ അ​ങ്ങ​നെ നി​ന്നു പോ​യി. അ​ടു​ത്തി​രു​ന്ന ആ ​പ്രാ​യ​മാ​യ വ്യ​ക്തി ത​ല ഉ​യ​ർ​ത്തി എ​ന്നെ പ​തി​യെ നോ​ക്കി. ഞാ​ൻ ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ബാ​ഗു​മാ​യി എ​ന്‍റെ സീ​റ്റി​ലേ​ക്ക് ഇ​രു​ന്നു. ശ​രീ​രം പ​തി​യെ വി​റ​ക്കു​ന്നു​ണ്ടോ? ഇ​ത്ര സ​മ​യ​വും ഞാ​ൻ തൊ​ട്ട​ടു​ത്തി​രു​ന്ന് യാ​ത്ര ചെ​യ്ത​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ആ​യി​രു​ന്നോ ? സാ​ഹി​ത്യ​പ്രേ​മി​ക​ൾ ഒ​ന്ന​ടു​ത്തു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ ഇ​തി​ഹാ​സ എ​ഴു​ത്തു​കാ​ര​ൻ എം ​ടി വാ​സു​ദേ​വ​ൻ നാ​യ​ർ... ഞാ​ൻ അ​ത് തി​രി​ച്ച​റി​ഞ്ഞ​ത് ഇ​റ​ങ്ങു​ന്ന​തി​ന് തൊ​ട്ട് മു​ന്നെ​യും. സം​സാ​രി​ക്ക​ണം. കാ​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​ക്ക​ണം.

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ അ​വ​ധി​ക്ക് അ​ച്ഛ​ന്‍റെ പു​സ്ത​ക ശേ​ഖ​ര​ത്തി​ൽ നി​ന്ന് ആ​ദ്യം വാ​യി​ച്ചു തു​ട​ങ്ങി​യ​ത് ര​ണ്ടാ​മൂ​ഴ​വും നാ​ലു​കെ​ട്ടും ഒ​ക്കെ ആ​ണ് എ​ന്ന് പ​റ​യ​ണം, ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങ​ണം... പ​ക്ഷേ ശ​രീ​രം അ​ന​ങ്ങു​ന്നി​ല്ല, വാ​ക്കു​ക​ൾ പു​റ​ത്തേ​ക്ക് വ​രു​ന്നി​ല്ല... അ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി. ആ​ളു​ക​ൾ തി​ര​ക്കി​ട്ട് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി.. അ​ദ്ദേ​ഹ​ത്തെ കൂ​ട്ടി​കൊ​ണ്ട് പോ​വാ​ൻ വ​ന്ന ആ​രോ ഞ​ങ്ങ​ളു​ടെ സ​മീ​പ​ത്തെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി പ​തി​യെ പു​റ​ത്തേ​ക്ക് നീ​ങ്ങി. ഞാ​ൻ അ​ത് നോ​ക്കി കു​റ​ച്ച് നേ​രം കൂ​ടി അ​തേ ഇ​രു​പ്പി​രു​ന്നു.. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി ഓ​ർ​മ​വ​രു​മ്പോ​ഴൊ​ക്കെ നി​രാ​ശ​യോ​ടെ ത​ല​യി​ൽ കൈ​വ​ച്ച് പോ​കു​ന്ന ഒ​രു ഓ​ർ​മ​യാ​ണ് എ​നി​ക്ക് ഇ​ത്.

ഇ​ന്ന​ലെ ടി​വി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും നി​രാ​ശ ക​ല​ർ​ന്ന ആ ​ഓ​ർ​മ മ​ന​സി​ൽ നി​റ​ഞ്ഞു. വാ​യ​ന​യി​ലൂ​ടെ അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച് വ​ള​ർ​ന്ന ത​ല​മു​റ​ക്ക് ഒ​രു വി​തു​മ്പ​ലോ​ടെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ഒ​രു വാ​ർ​ത്ത. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സാ​ഹി​ത്യ​കാ​ര​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന പ്ര​ണാ​മം...