അണ്ണാ കിളികൾ ഒന്നും ഇല്ലേ? പരിഹാസകമന്റിന് ചുട്ടമറുപടി നൽകി ഗോപി സുന്ദർ
Saturday, December 28, 2024 9:09 AM IST
സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുമായെത്തിയ വ്യക്തിക്ക് മറുപടി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ഒരു ജീപ്പിനൊപ്പം ഒറ്റയ്ക്ക് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. അതിനു താഴെ ഗോപിയെ പരിഹസിക്കുന്ന രീതിയിലാണ് കമന്റെത്തിയത്.
‘അണ്ണാ, കിളികൾ ഒന്നും ഇല്ലേ,?’ എന്നായിരുന്നു ഒരാൾ ഇട്ട കമന്റ്. വൈകാതെ ഗോപി സുന്ദറിന്റെ മറുപടിയും വന്നു. ‘ഈ കാട്ടിൽ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട്,’ ഗോപി സുന്ദർ കുറിച്ചു.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്ക് വിധേയനാകുന്നത്.