"കുഞ്ഞുനക്ഷത്രം' ഒരുങ്ങുന്നു
Friday, December 27, 2024 6:08 PM IST
ജോമോൻ, ശാലിനി, ജോബി, മൈക്കിൾ, സെൻസൺ, പീറ്റർ, ബേബി സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് വലിയവീട്ടിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "കുഞ്ഞുനക്ഷത്രം'. ജെഡി പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാർ നിർവഹിക്കുന്നു.
കല - സെൻസൺ പൂക്കാട്ടുപ്പടി, മേക്കപ്പ് - മനീഷ്, വസ്ത്രാലങ്കാരം - അസീസ് പാലക്കാട്, കൊറിയോഗ്രാഫി - ശാലിനി, പ്രൊഡക്ഷൻ ഡിസൈനർ - സുധീഷ് നാരായണൻ.
ക്രിസ്മസിന് മുന്നോടിയായ 25 നോമ്പ് എടുക്കുന്ന ചെറുപ്പക്കാരന്റെയും കാമുകിയുടെയും ജീവിതത്തിൽ ക്രിസ്മസ് ദിവസം "കുഞ്ഞുനക്ഷത്രം' തൂക്കാനുളള ശ്രമത്തിനിടയിൽ ഉണ്ടാകുന്ന മുഹൂർത്തങ്ങൾ ഹൃദയസ്പർശിയായി ചിത്രത്തിൽ അവതരിപ്പിക്കുന്നു. പിആർഒ - എ.എസ്. ദിനേശ്.