എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​നാ​യി മ​മ്മൂ​ട്ടി. എം​ടി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രി​ടം കി​ട്ടി​യ​താ​ണ് സി​നി​മ​ജീ​വി​തം കൊ​ണ്ട് ത​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ചു.

മ​ന​സ് ശൂ​ന്യ​മാ​യി പോ​യ​പോ​ലെ തോ​ന്നു​ന്നു​വെ​ന്നും ആ ​മ​നു​ഷ്യ​ന്‍റെ മ​ക​നാ​ണ് താ​നെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം

ചി​ല​രെ​ങ്കി​ലും പ​റ​യാ​റു​ണ്ട് എം.​ടി​യാ​ണ് മ​മ്മൂ​ട്ടി​യെ ക​ണ്ടെ​ത്തി​യ​തെ​ന്ന്.​കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​തും അ​തി​നാ​യി പ്രാ​ർ​ത്ഥി​ച്ച​തും അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​തും ഞാ​നാ​യി​രു​ന്നു. ക​ണ്ട ദി​വ​സം മു​ത​ൽ ആ ​ബ​ന്ധം വ​ള​ർ​ന്നു.

സ്നേ​ഹി​ത​നെ​പ്പോ​ലെ, സ​ഹോ​ദ​ര​നെ​പ്പോ​ലെ അ​ത് പെ​രു​കി. നാ​ല​ഞ്ച് മാ​സം മു​മ്പ് എ​റ​ണാ​കു​ള​ത്ത് ഒ​രു പ്രോ​ഗ്രാ​മി​നി​ട​യി​ൽ കാ​ലി​ട​റി​യ അ​ദ്ദേ​ഹ​ത്തെ പി​ടി​ക്കാ​നാ​ഞ്ഞ എ​ന്‍റെ നെ​ഞ്ചി​ൽ ചാ​ഞ്ഞു നി​ന്ന​പ്പോ​ൾ, ആ ​മ​നു​ഷ്യ​ന്‍റെ മ​ക​നാ​ണു ഞാ​നെ​ന്നു എ​നി​ക്ക് തോ​ന്നി.

ആ ​ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് സി​നി​മാ ജീ​വി​തം കൊ​ണ്ട് എ​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാം​ശ​മു​ള്ള നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ ഞാ​ന​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തൊ​ന്നും ഓ​ർ​ക്കു​ന്നി​ല്ലി​പ്പോ​ൾ. ഒ​രു യു​ഗ​പ്പൊ​ലി​മ മ​ങ്ങി മ​റ​യു​ക​യാ​ണ്. എ​ന്‍റെ മ​ന​സ്സ് ശൂ​ന്യ​മാ​വു​ന്ന പോ​ലെ തോ​ന്നു​ന്നു.​ഞാ​നെ​ന്‍റെ ഇ​രു കൈ​ക​ളും മ​ല​ർ​ത്തി​വെ​ക്കു​ന്നു.