തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കാൻ "കുണ്ടന്നൂരിലെ കുത്സിതലഹള'ക്കാർ എത്തുന്നു
Wednesday, October 16, 2024 12:15 PM IST
തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ "കുണ്ടന്നൂരിലെ കുത്സിതലഹള'യുമായി ജനപ്രിയതാരങ്ങളെത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു.
കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം പ്രതീക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്.
ട്രെയിലറിലെ തൊഴിലുറപ്പ് സ്ത്രീകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
ചായാഗ്രഹണം ഫജു, സംഗീതം മെൽവിൻ മൈക്കിൾ. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണു ഗായകർ. എഡിറ്റർ അശ്വിൻ ബി. പ്രൊഡക്ഷൻ കൺട്രോളർ അജി പി. ജോസഫ്, കല നാരായണൻ, മേക്കപ്പ് ബിജി ബിനോയ്, കോസ്റ്റ്യൂംസ് മിനി സുമേഷ്, പരസ്യകല അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അദിൻ ഒല്ലൂർ, സൗരഭ് ശിവ, ആക്ഷൻ റോബിൻ ടോം, പ്രൊഡക്ഷൻ മാനേജർ സി.എം. നിഖിൽ.