ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ല, പക്ഷേ മമ്മൂട്ടിയങ്ങനെയല്ല: ഷാജു ശ്രീധർ
Wednesday, October 16, 2024 9:44 AM IST
മിമിക്രി വേദികളിൽ അനുകരിക്കുന്നത് മോഹൻലാലിന് വലിയ താൽപര്യമില്ലാത്ത കാര്യമാണെന്ന് നടൻ ഷാജു ശ്രീധർ. എന്നാൽ മമ്മൂട്ടി അങ്ങനെയല്ലെന്നും അനുകരിക്കുന്നതൊക്കെ ഇഷ്ടമാണെന്നും വീണ്ടും അടുത്ത് നിർത്തി അത് ചെയ്യിപ്പിക്കുമെന്നും ഷാജു പറയുന്നു.
ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹം അധികം പ്രോത്സാഹിപ്പിക്കാറില്ല. അത് അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല. പറയുമ്പോള്‍ അദ്ദേഹം ചമ്മി ചിരിച്ച് ചുമ്മാ ഇരിക്കുകയേയുള്ളൂ. ദുബായില്‍ ശിക്കാര്‍ എന്ന സിനിമയുടെ പരിപാടി നടന്നപ്പോൾ ഞാനും സുരാജും കൂടി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചിരുന്നു. അദ്ദേഹം നന്നായി മോനെ എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞില്ല.
മമ്മൂക്കയ്ക്ക് മിമിക്രിയുമായി ബന്ധമുള്ളവരെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അത്തരം കലാകാരന്മാരെ കൂടുതല്‍ അടുത്ത് നിര്‍ത്തുകയും അവരെക്കൊണ്ട് പെര്‍ഫോം ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യും. ലാലേട്ടന് പക്ഷെ അങ്ങനെ ചെയ്യില്ല. ഷാജു ശ്രീധർ പറഞ്ഞു.