ആ​രാ​ധ​ക​രെ ഇ​താ വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്രം; സം​വി​ധാ​നം എ​ച്ച്. വി​നോ​ദ്, സം​ഗീ​തം അ​നി​രു​ദ്ധ്
Monday, September 16, 2024 8:34 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം ദ​ള​പ​തി വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ‘ദ​ള​പ​തി 69’ എ​ന്നു താ​ൽ​കാ​ലി​ക​മാ​യി പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​ച്ച്. വി​നോ​ദാ​ണ്. സി​നി​മ നി​ർ​മി​ക്കു​ന്ന​ത് കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സ് ആ​ണ്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക.

ക​ലാ മൂ​ല്യ​മു​ള്ള​തും നി​ല​വാ​ര​മു​ള്ള​തു​മാ​യ സി​നി​മ​ക​ൾ നി​ർ​മി​ച്ച വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ ആ​ണ് കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ പേ​രി​ൽ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ഗ​ദീ​ഷ് പ​ള​നി​സ്വാ​മി​യും ലോ​ഹി​ത് എ​ൻ.​കെ​യു​മാ​യി ചേ​ർ​ന്നാ​ണ് ദ​ള​പ​തി 69ന്‍റെ നി​ർ​മാ​ണം. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം 2025 ഒ​ക്ടോ​ബ​റി​ൽ തി​യ​റ്റ​റി​ലേ​ക്കെ​ത്തും.



ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മ​റ്റു താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മെ​ന്നും കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് അ​റി​യി​ച്ചു. പ്ര​തീ​ഷ് ശേ​ഖ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ കേ​ര​ള പി​ആ​ർ​ഓ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.