ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി​യ​ട​യ്ക്കു​ന്ന സെ​ലി​ബ്രി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി മ​ല​യാ​ളി​ക​ളു​ടെ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ.

ഫോ​ർ​ച്ച്യു​ണ്‍ ഇ​ന്ത്യ മാ​ഗ​സി​ൻ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ന​ൽ​കു​ന്ന​വ​രി​ൽ ഒ​ന്നാ​മ​ത് ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നാ​ണ്. ത​മി​ഴ് സൂ​പ്പ​ർ​താ​രം ‘ദ​ള​പ​തി’ വി​ജ​യ് ര​ണ്ടാം സ്ഥാ​ന​ത്തും ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം സ​ൽ​മാ​ൻ ഖാ​ൻ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​ൻ നാ​ലാം സ്ഥാ​ന​ത്താ​ണ്.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം 92 കോ​ടി രൂ​പ​യാ​ണ് ഷാ​രൂ​ഖ് ഖാ​ൻ നി​കു​തി​യ​ട​ച്ച​ത്. വി​ജ​യ് 80 കോ​ടി നി​കു​തി​യ​ട​ച്ചു. സ​ൽ​മാ​ൻ 75 കോ​ടി രൂ​പ​യും അ​മി​താ​ഭ് ബ​ച്ച​ൻ 71 കോ​ടി രൂ​പ​യും നി​കു​തി അ​ട​ച്ചു. ഷാ​രൂ​ഖ് ഖാ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ സ​ൽ​മാ​ൻ ഖാ​ൻ, അ​മി​താ​ഭ് ബ​ച്ച​ൻ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് വി​ജ​യ് നി​കു​തി അ​ട​യ്ക്കു​ന്ന പ്ര​മു​ഖ​രി​ൽ ര​ണ്ടാ​മ​തെ​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി അ​ട​യ്ക്കു​ന്ന​വ​രി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള​ത് ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​യാ​ണ്. 66 കോ​ടി രൂ​പ അ​ട​ച്ച കോ​ഹ്‌​ലി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി അ​ട​ച്ച ക്രി​ക്ക​റ്റ​ർ.

മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി (38 കോ​ടി രൂ​പ), സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ (28 കോ​ടി രൂ​പ) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ ആ​ദ്യ​പ​ത്തി​ൽ ഇ​ടം​പി​ടി​ച്ച മ​റ്റു​കാ​യി​ക​താ​ര​ങ്ങ​ൾ. മു​ൻ ക്രി​ക്ക​റ്റ് താ​രം സൗ​ര​വ് ഗാം​ഗു​ലി (23 കോ​ടി), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (13 കോ​ടി) എ​ന്നി​വ​ർ ആ​ദ്യ 20 പേ​രി​ലു​ണ്ട്.

ബോ​ളി​വു​ഡ് താ​രം അ​ജ​യ് ദേ​വ്ഗ​ണ്‍ 42 കോ​ടി രൂ​പ​യും ര​ണ്‍​ബീ​ർ ക​പൂ​ർ 36 കോ​ടി​യും നി​കു​തി​യ​ട​ച്ച് ആ​ദ്യ പ​ത്തി​ൽ ഇ​ടം​നേ​ടി.

ആ​ദ്യ 20ലു​ള്ള മ​റ്റു സെ​ലി​ബ്രി​റ്റി​ക​ൾ:

ഋ​തി​ക് റോ​ഷ​ൻ (28 കോ​ടി രൂ​പ), ക​പി​ൽ ശ​ർ​മ (26 കോ​ടി രൂ​പ), ക​രീ​ന ക​പൂ​ർ (20 കോ​ടി രൂ​പ), ഷാ​ഹി​ദ് ക​പൂ​ർ (14 കോ​ടി രൂ​പ),മോ​ഹ​ൻ​ലാ​ൽ (14 കോ​ടി രൂ​പ), അ​ല്ലു അ​ർ​ജു​ൻ (14 കോ​ടി രൂ​പ), കി​യാ​ര അ​ദ്വാ​നി (12 കോ​ടി രൂ​പ), ക​ത്രീ​ന കൈ​ഫ് (11 കോ​ടി), പ​ങ്ക​ജ് ത്രി​പാ​ഠി (11 കോ​ടി രൂ​പ). ആ​മി​ർ ഖാ​ൻ (10 കോ​ടി രൂ​പ). ഋ​ഷ​ഭ് പ​ന്ത് (10 കോ​ടി രൂ​പ) എ​ന്നി​വ​രാ​ണ് 21, 22 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ.