പിറന്നാൾ ചിത്രത്തിൽ പോലും നിന്നെ തനിച്ചാക്കാൻ തോന്നുന്നില്ല; അമാലിന് ആശംസകളുമായി ദുൽഖർ
Wednesday, September 4, 2024 10:30 AM IST
ഭാര്യ അമാലിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. ജൻമദിന ചിത്രങ്ങളിൽ പോലും അമാലിനെ തനിച്ചാക്കാൻ തോന്നുന്നില്ലെന്നും ഒരുപാട് സ്നേഹം മാത്രമാണെന്നും ദുൽഖർ കുറിച്ചു.
‘സന്തോഷമുള്ള ജന്മദിനമാകട്ടെ ആം. ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജീവിത വഴിയിലേക്കെത്തുന്ന എല്ലാ കാര്യങ്ങളിലും എന്നത്തെയുംപോലെ അൽപ്പം വിഡ്ഢിത്തം സൂക്ഷിക്കാനും, പരസ്പരം ചിരിക്കാനുമുള്ള വഴികൾ തെളിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു. ദുൽഖർ കുറിച്ചു.
2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. മറിയം അമീറ സൽമാൻ ആണ് മകൾ.