വാസവദത്ത വീണ്ടും തൃശൂരിൽ
Wednesday, September 4, 2024 9:38 AM IST
മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുങ്ങുന്നു. കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന 'വാസവദത്ത' എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.
വാസവദത്തയായി സൗമ്യ, തോഴിയായി തമിഴ് മലയാള നടിയായ രമ്യ, ഉപഗുപ്തനായി വിഷ്ണു, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, നന്ദകിഷോർ, ഗീതാ വിജയൻ, തട്ടീം മുട്ടീം ജയകുമാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സൈമൺ ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികൾക്ക് ജെറി അമൽ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, ഗായത്രി എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-ജിസ്, ആർട്ട്- കണ്ണൻ മുണ്ടൂർ, മേക്കപ്പ്-രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ്-മുത്തു മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ-അശ്വിൻ, കോ-ഓഡിനേറ്റർ- ബിനീഷ് തിരൂർ, പിആർഒ-എ.എസ്. ദിനേശ്.