കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും ഒ​ടി​ടി​ക​ൾ​ക്ക് ലാ​ഭ​മി​ല്ല; ക​ച്ച​വ​ട​ത്തി​ൽ തി​രി​ച്ച​ടി
Tuesday, March 26, 2024 1:36 PM IST
കോ​വി​ഡ് കാ​ല​ത്ത് തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ സി​നി​മ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ ക​യ​റി​ക്കൂ​ടി​യ പേ​രാ​ണ് ഒ​ടി​ടി. പു​തി​യ ചി​ത്ര​ങ്ങ​ൾ ആ​സ്വാ​ദ​ക​ർ​ക്കാ​യി പ​ല ഒ​ടി​ടികളിലായി​ സ്ട്രീം ​ചെ​യ്യാ​ൻ തു​ട​ങ്ങി.

വീ​ട്ടു​കാ​രോ​ടൊ​പ്പം യാ​ത്ര​ചി​ല​വു​ക​ളൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ൽ ത​ന്നെ​യി​രു​ന്നു ഒ​ടി​ടി റി​ലീ​സ് ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ ക​ണ്ടു.

കോ​വി​ഡ് അ​വ​സാ​നി​ച്ച​പ്പോ​ഴേ​യ്ക്കും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. തി​യ​റ്റ​റു​ക​ൾ തു​റ​ന്നെ​ങ്കി​ലും ഒ‌​ടി​ടി​ക​ൾ മ​ല​യാ​ള​സി​നി​മ​യു​ടെ വാ​ണി​ജ്യ​ത്തെ സ്വാ​ധീ​നി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

ഒ​ടി​ടി​ക​ളി​ലേ​യ്ക്ക് ആ​ളു​ക​ൾ അ​ടു​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ഒ​ടി​ടി​ക്ക് വേ​ണ്ടി മാ​ത്രം സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​വും വ​ന്നെ​ത്തി. തി​യ​റ്റ​റി​നെ ആ​ശ്ര​യി​ക്കാ​തെ ഒ​ടി​ടി, സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശ​ങ്ങ​ൾ മാ​ത്രം വി​റ്റു ലാ​ഭ​മു​ണ്ടാ​ക്ക​മെ​ന്ന ത​ന്ത്ര​ങ്ങ​ളാ​യി​രു​ന്നു നി​ർ​മാ​ത​ക്ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രും എ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ച്ച​വ​ട​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ഇ​നി സി​നി​മ​ക​ൾ വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഒ​ടി​ടി​ക​ളു​ടെ തീ​രു​മാ​നം. ഇ​താ​ണ് ഇ​പ്പോ​ൾ മ​ല​യാ​ള സി​നി​മ​ക​ൾ​ക്ക് തി​യേ​റ്റ​റി​നെ വീ​ണ്ടും ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ചി​ല തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ൾ ഒ​ടി​ടി ഏ​റ്റെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന​ത് മാ​റ്റി നി​ർ​ത്തി​യാ​ൽ പ്രാ​ദേ​ശി​ക സി​നി​മ​ക​ളു​ടെ ഒ​ടി​ടി പ്ലാ​റ്റ്ഫോം ക​ച്ച​വ​ടം ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടാ​ണ്. പ​ല സി​നി​മ​ക​ളി​ൽ നി​ന്നും മു​ട​ക്ക് മു​ത​ലി​ന്‍റെ 10 ശ​ത​മാ​നം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ചി​ല ഒ​ടി​ടി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

27 കോ​ടി​ക്ക് വാ​ങ്ങി​യ ഒ​രു സി​നി​മ​യി​ൽ നി​ന്ന് ഒ​ടി​ടി​ക്ക് ല​ഭി​ച്ച​ത് 50 ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്. ഇ​ട​നി​ല​ക്കാ​രാ​യ ഏ​ജ​ന്‍റു​മാ​രാ​ണ് നി​ർ​മാ​താ​ക്ക​ളും ഒ​ടി​ടി​യു​മാ​യു​ള്ള ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഒ​ടി​ടി​യി​ൽ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​വ​ർ​ക്കും ഏ​ജ​ന്‍റു​മാ​ർ ക​മ്മീ​ഷ​ൻ കൊ​ടു​ത്തു.

ഇ​ത്ത​ര​ത്തി​ൽ പ​രി​ധി ലം​ഘി​ച്ച​തോ​ടെ​യാ​ണ് ഇ​നി സി​നി​മ​യെ​ടു​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഒ​ടി​ടി​യെ പ്ര​തീ​ക്ഷി​ച്ച് നി​ർ​മി​ക്കാ​നൊ​രു​ങ്ങി​യ 30 ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.