സായ് പല്ലവി വിവാഹം കഴിച്ചു? വാർത്തയ്ക്ക് പിന്നിലെ സത്യം
Thursday, September 21, 2023 10:24 AM IST
നടി സായ് പല്ലവി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളടക്കം ഷെയർ ചെയ്യുന്നത്. വിവാഹിതരായി എന്ന രീതിയിൽ പൂമാലയിട്ട ഇരുവരുടെയും ചിത്രങ്ങൾ സായി പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
രാജ്കുമാര് പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്. ശിവ കാര്ത്തികേയൻ നായകനാകുന്ന 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് ശിവ കാര്ത്തികേയന് സിനിമയുടെ സംവിധായകനായ രാജ്കുമാര് പെരിയസാമിയാണ്.
പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സംവിധായകന് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സായി പല്ലവി ഫാൻഡം എന്ന പേജിൽ വന്ന വ്യാജ പോസ്റ്റിന് ലഭിച്ചത് ഒരു ലക്ഷത്തിനു മുകളിൽ ലൈക്സ് ആണ്. അതേസമയം ഇതേ ചിത്രം മെയ് ഒന്‍പതിന് രാജ്കുമാര് പെരിയസാമി തന്നെ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ സിനിമയുടെ ക്ലാപ് ബോർഡ് ഒഴിവാക്കി രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.