തെ​ലു​ങ്കി​ൽ ‘ആ​ടു​ജീ​വി​തം’ പ്രി​മി​യ​ർ ഷോ ​ന​ട​ത്തി പൃ​ഥ്വി​രാ​ജ്; ഗം​ഭീ​ര​ചി​ത്ര​മെ​ന്ന് സം​വി​ധാ​യ​ക​ർ
Monday, March 25, 2024 1:07 PM IST
തെ​ലു​ങ്ക് സി​നി​മ​യി​ലെ സം​വി​ധാ​യ​ക​ർ​ക്കു വേ​ണ്ടി ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ സ്പെ​ഷ​ൽ പ്രി​മി​യ​ർ ഷോ ​സം​ഘ​ടി​പ്പി​ച്ച് പൃ​ഥ്വി​രാ​ജ്. സി​നി​മ ക​ണ്ട ശേ​ഷം ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് സം​വി​ധാ​യ​ക​രി​ൽ നി​ന്നു​മു​ണ്ടാ​യ​ത്. തെ​ലു​ങ്കി​ൽ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ക്ലാ​സി​ക് സി​നി​മ​യാ​ണെ​ന്നും ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​ഭി​മാ​ന​മാ​യി ഈ ​ചി​ത്രം മാ​റു​മെ​ന്നും സി​നി​മ ക​ണ്ടി​റ​ങ്ങി​യ സം​വി​ധാ​യ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​ശീ​യ അ​വാ​ർ​ഡ് സി​നി​മ​യ്ക്കു​റ​പ്പാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. പ്രി​മി​യ​റി​ന് പൃ​ഥ്വി​രാ​ജും എ​ത്തി​യി​രു​ന്നു.

മാ​ർ​ച്ച് 28 നാ​ണ് ആ​ടു​ജീ​വി​തം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ബെ​ന്യാ​മി​ന്റെ ര​ച​ന​യി​ല്‍ പു​റ​ത്തു​വ​ന്ന ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി ‘ആ​ടു​ജീ​വി​തം’ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

2009ലാ​ണ് ചി​ത്ര​ത്തി​നാ​യി പൃ​ഥ്വി​രാ​ജ് ക​മ്മി​റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ‌​യ ചി​ത്രം 2018ൽ ​ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.



മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റു​മ​ധി​കം കാ​ല​മെ​ടു​ത്തു ചി​ത്രീ​ക​രി​ച്ച സി​നി​മ പൂ​ർ​ത്തി​യാ​യ​ത് 2023 ജൂ​ലൈ 14 നാ​ണ്.

ഓ​സ്‌​ക​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ എ.​ആ​ർ. റ​ഹ്‌​മാ​ൻ സം​ഗീ​ത​വും റ​സൂ​ൽ പൂ​ക്കു​ട്ടി ശ​ബ്ദ​മി​ശ്ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് അ​മ​ല പോ​ളാ​ണ്.

വി​ഷ്വ​ൽ റൊ​മാ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ ജി​മ്മി ജീ​ൻ ലൂ​യി​സ് (ഹോ​ളി​വു​ഡ് ന​ട​ൻ), കെ.​ആ​ർ. ഗോ​കു​ൽ, പ്ര​ശ​സ്ത അ​റ​ബ് അ​ഭി​നേ​താ​ക്ക​ളാ​യ താ​ലി​ബ് അ​ൽ ബ​ലൂ​ഷി, റി​ക്ക​ബി എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​നു പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം ഒ​രു​ങ്ങു​ന്നു​ണ്ട്. സു​നി​ൽ കെ.​എ​സ്. ആ​ണ് ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ് ശ്രീ​ക​ർ പ്ര​സാ​ദ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്‌​ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.