കോട്ടയം : ബ്രദർ പോൾ തോമസ് മാളിയേക്കൽ സിഎംഐ
സിഎംഐ സന്ന്യാസസമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമാംഗമായ ബ്രദർ പോൾ തോമസ് മാളിയേക്കൽ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് മുത്തോലി സെന്റ് ജോണ്‍സ് ആശ്രമത്തിൽ.
കാഞ്ഞിരമറ്റം മാളിയേക്കൽ പരേതരായ മാത്യു അന്നമ്മ ദന്പതികളുടെ മകനാണ്. ബംഗളൂരു ധർമ്മാരാം കോളജ്, കോട്ടയം ദീപിക പ്രസ്, കാരിക്കാമുറി പ്രിയോർ ജനറാൾസ് ഹൗസ്, കട്ടപ്പന ചാവറ ആശ്രമം എന്നിവിടങ്ങളിലും കോട്ടയം, കട്ടപ്പന ദീപിക ബുക്ക് ഹൗസുകളിൽ മാനേജരായും സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങൾ: ഏലിക്കുട്ടി വർഗീസ്, പരേതരായ ജോസഫ് തോമസ്, മാത്യു തോമസ്, തോമസ് തോമസ്.
Other Death Announcements