റിയാദിൽ രണ്ടംഗ പിടിച്ചുപറി സംഘം പിടിയിൽ
Sunday, February 2, 2025 1:32 AM IST
റിയാദ്: പിടിച്ചുപറി സംഘം റിയാദ് പോലീസിന്റെ പിടിയിൽ. യെമനി യുവാവും സൗദി യുവാവുമാണ് അറസ്റ്റിലായത്.
കൊടുവാൾ ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിച്ചാണ് പണവും വിലപിടിച്ച വസ്തുക്കളും ഇവർ കവർന്നിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ അടക്കം പ്രച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികളുടെ പക്കൽനിന്ന് കൈയുറകളും മുഖംമൂടികളും കൊടുവാളും കണ്ടെത്തി. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.