ബജറ്റില്‍ ബിഹാറിന് കൈനിറയെ; പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
Saturday, February 1, 2025 11:52 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിന് കേന്ദ്ര ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനങ്ങള്‍. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
സംസ്ഥാനത്തിന് ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ പാറ്റ്ന വിമാനത്താവളം നവീകരിക്കും. പാറ്റ്ന ഐഐടിക്ക് പ്രത്യേകമായി പുതുക്കിയ ഹോസ്റ്റല്‍ സൗകര്യം ഒരുക്കും.
ബിഹാറിലെ മിഥിലാനജലില് പ്രത്യേക കനാല്‍ പദ്ധതി പ്രഖ്യാപിച്ചു. 2025 അവസാനത്തോടെയാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന് പ്രത്യേക പാക്കേജുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം.