മദ്യപാനത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; സുഹൃത്ത് പിടിയിൽ
Sunday, February 2, 2025 12:47 AM IST
പാലക്കാട്: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സുഹൃത്ത് പിടിയിൽ. പാലക്കാട് നെന്മാറ അയിലൂരിൽ ആണ് സംഭവം.
വീഴ്ലി സ്വദേശി തന്നെയായ രജീഷ് എന്ന ടിന്റുമോൻ ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രജീഷ് ഷാജിയെ വെട്ടി പരിക്കേൽപ്പിച്ചതു. രജീഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതിനെ ഷാജി പരിഹസിച്ചതാണ് പ്രകോപനമെന്ന് പോലീസ് പറഞ്ഞു.
ഷാജിയുടെ പരിക്ക് ഗുരുതരമല്ല. കേസിലെ പ്രതി രജീഷ് മറ്റൊരു കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണെന്നും പോലീസ് അറിയിച്ചു.