ചെന്നൈയിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു
Saturday, February 1, 2025 10:52 PM IST
ചെന്നൈ: ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.
ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ആണ് സംഭവം. കളിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു.
ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദ്വിക്. ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്റെ അച്ഛൻ രാജേഷ്.