ഇ​ടു​ക്കി: നി​ക്ഷേ​പ തു​ക തി​രി​ച്ചു ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ നി​ക്ഷേ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ട്ട​പ്പ​ന​യി​ലെ ബാ​ങ്കി​നു മു​ന്നി​ൽ നി​ക്ഷേ​പ​ക​ൻ സാ​ബു​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ബു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നും പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി എ​ന്നി​വ​രി​ൽ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വം സാ​ബു​വി​ന്‍റെ ഭാ​ര്യ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞിരുന്നു.

സാ​ബു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യും ആ​രോ​പ​ണ വി​ധേ​യ​രാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​ആ​ർ. സ​ജി​യു​ടെ​യും മൊ​ഴി​യും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. തെ​ളി​വു​ക​ൾ കി​ട്ടു​ന്ന മു​റ​ക്ക് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.