നടിയെ ആക്രമിച്ച കേസിൽ വാദം തുറന്ന കോടതിയിൽ വേണ്ട; അതിജീവിതയുടെ ഹർജി കോടതി തള്ളി
Saturday, December 21, 2024 5:57 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന അതിജീവിതയുടെ ഹർജി കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
വാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത തന്നെയാണ് നേരത്തേ കോടതിയെ സമീപിച്ചത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് അതിജീവിതയുടെ ഹർജിയിൽപറയുന്നു.
വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം. ഇതിന് തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ.