എ​ല​ത്തൂ​ർ: അ​പ​ക​ട​മു​ണ്ടാ​ക്കും​വി​ധം പാ​ഞ്ഞ സ്വ​കാ​ര്യ ബ​സ് പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ലോ​ടു​ന്ന കൃ​തി​ക ബ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി.

ഡ്രൈ​വ​ർ ക​ണ്ണൂ​ർ ചൊ​വ്വ സ്വ​ദേ​ശി ക​രു​വ​ത്ത് മൃ​തു​ൻ (24) നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ ബ​സി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സ് ബ​സി​നെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ​സി​ൽ എ​യ​ർ​ഹോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് പ​തി​നാ​യി​രം രൂ​പ പി​ഴ​യും ഈ​ടാ​ക്കി.