കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ ക​നി​വു കാ​ത്തി​രി​ക്കു​ന്ന​ത് ആ​യി​ര​ല​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ര്‍. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ സ​ര്‍​വീ​സി​ല്‍ ഇ​രി​ക്ക​വേ മ​രി​ച്ച ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി നി​യ​മ​നം പ്ര​തീ​ക്ഷി​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ മേ​യ് പ​ത്തി​ന് ഭ​ര​ണ​പ​രി​ഷ്‌​കാ​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ച​ര്‍​ച്ച ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് യാ​തൊ​രു​വി​ധ തീ​രു​മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​പേ​ക്ഷ​ക​ര്‍ പ​റ​യു​ന്നു.

പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ ആ​ശ്രി​ത നി​യ​മ​ന വി​ഭാ​ഗം സെ​ക്ഷ​നി​ല്‍ അ​പേ​ക്ഷ ന​ല്‍​കി 10 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി നി​യ​മ​നം പ്ര​തീ​ക്ഷി​ച്ച കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി​പ്പേ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. എ​ല്‍​ഡി ക്ല​ര്‍​ക്ക്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ ഉ​ള്ള​ത്. ഓ​രോ വ​കു​പ്പു​ക​ളി​ലും പ്ര​സ്തു​ത ത​സ്തി​ക​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​ന​ദ​ണ്ഡ​പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​ഴി​വു​ക​ള്‍ പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ ആ​ശ്രി​ത നി​യ​മ​ന വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്.

എ​ന്നാ​ല്‍ ഈ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​തെ ഓ​രോ വ​കു​പ്പും സ്വ​ന്തം നി​ല​യ്ക്ക് അ​താ​ത് വ​കു​പ്പു​ക​ളി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് നി​യ​മ​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് അ​പേ​ക്ഷ​ക​ര്‍ പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ത് സം​ബ​ന്ധി​ച്ച യാ​തൊ​രു​വി​ധ സ​ര്‍​ക്കാ​ര്‍ ത​ല പ​രി​ശോ​ധ​ന​യും ഒ​രു വ​കു​പ്പി​ലും ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഓ​രോ വ​കു​പ്പു​ക​ളി​ലും ആ​ശ്രി​ത നി​യ​മ​ന​മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടേ​ണ്ട ഒ​ഴി​വു​ക​ള്‍ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ത​ല തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ​ക​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ ആ​ശ്രി​ത നി​യ​മ​നം വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ പ​ല​രും 45 വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്.

അ​പേ​ക്ഷ​ക​രു​ടെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​വും ജോ​ലി ല​ഭി​ക്കാ​ത്ത​തു​മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. ഇ​നി നി​യ​മ​നം ല​ഭി​ച്ചാ​ല്‍ പോ​ലും പ​ത്തു​വ​ര്‍​ഷ​ത്തോ​ളം സ​ര്‍​വീ​സ് മാ​ത്ര​മേ പ​ല അ​പേ​ക്ഷ​ക​ര്‍​ക്കും ല​ഭി​ക്കൂ​വെ​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.