ട്രോളിബാഗ് വിവാദം; നടന്നത് രാഷ്ട്രീയ നാടകം: രാഹുൽ മാങ്കൂട്ടത്തിൽ
Monday, December 2, 2024 6:49 PM IST
പാലക്കാട്: ട്രോളിബാഗ് വിവാദത്തിൽ തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെ പ്രതികരണവുമായി നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നടന്നത് രാഷ്ട്രീയ നാടകമാണ്.
കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചത് ബിജെപിയുടെയും സിപിഎമ്മിന്റെയും ബോധപൂർവമായ അജണ്ടയാണ്. ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രാഹുൽ പറഞ്ഞു. പെട്ടി വിവാദം വിടാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. ഈ വിഷയം മുന്നോട്ട് കൊണ്ടു പോകാൻ തന്നെയാണ് തീരുമാനം.
ഷാനി മോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറിയിലേക്ക് യൂണിഫോം ഇല്ലാതെ പോലീസ് ഇടിച്ചു കയറി. ഇതിന് നിയമപരമായി മറുപടി പറയേണ്ടി വരുമെന്നും രാഹുൽ വ്യക്തമാക്കി.