തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ക​ഥാ വി​വാ​ദം സം​ബ​ന്ധി​ച്ച് ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ വി​ശ​ദീ​ക​രി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ന്‍. വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും താ​ന്‍ എ​ഴു​തി​യ​ത​ല്ല പു​റ​ത്തു​വ​ന്ന​തെ​ന്നു​മാ​ണ് ഇ.​പി. സെ​ക്ര​ട്ട​റി​യേ​റ്റി​നെ അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​കും.

ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ.പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ഇ.​പി മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

വി​ഷ​യ​ത്തി​ൽ ഇ​പി​ക്കൊ​പ്പം നി​ൽ​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഉ​ണ്ടാ​യ വി​വാ​ദം പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​വാ​ദം ചേ​ല​ക്ക​ര​യി​ല്‍ പ്ര​തി​ഫ​ലി​ച്ചേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലും പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ണ്ട്. പാ​ല​ക്കാ​ട്ടെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി സ​രി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളും പു​സ്ത​ക​ത്തി​ലു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.