മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് മരണം
Wednesday, October 16, 2024 11:50 AM IST
മുംബൈ: മുംബൈയിലെ അന്ധേരിയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ച് മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.