രാഹുലും രമ്യയും സ്ഥാനാർഥിത്വം ഉറപ്പിച്ചു; പ്രഖ്യാപനം ഉടൻ
Tuesday, October 15, 2024 5:09 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടവും ചേലക്കരയിൽ രമ്യ ഹരിദാസും ജനവിധി തേടും.
ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും. സംസ്ഥാന നേതൃത്വം ഓരാളുടെ പേരുവീതമാണ് ഹൈക്കമാന്‍ഡിന് നൽകിയിരിക്കുന്നത്. പാലക്കാട് വി.ഡി.ബൽറാമിന്റെയും, ഡോ.പി.സരിന്റെയും പേരുകൾ പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
തൃത്താല തിരിച്ചു പിടിക്കണമെങ്കിൽ ബൽറാം അവിടെ വേണമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ കെപിസിസിയെ അറിയിച്ചിരുന്നു. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.