മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ബൂത്തിലേക്ക്; വോട്ടെണ്ണൽ 23ന്
Tuesday, October 15, 2024 4:01 PM IST
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാര്‍ഖണ്ഡിൽ രണ്ടു ഘട്ടവുമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും.
മഹാരാഷ്ട്രയിൽ നവംബര്‍ 20നാണ് വോട്ടെടുപ്പ്. ഈ മാസം 29 മുതല്‍ പത്രിക സമര്‍പ്പിക്കാം. 9.36 കോടി വോട്ടർമാരുള്ളതിൽ 20 ലക്ഷം പുതിയ വോട്ടർമാരുമുണ്ട്. നവംബര്‍ 26നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുക.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തും. 81 സീറ്റുകളിലേക്ക് നവംബര്‍ 13നും 20നുമായാണ് തെരഞ്ഞെടുപ്പ് നടത്തുക. 2.6 കോടി വോട്ടർമാരിൽ 11.84 ലക്ഷം പുതിയ വോട്ടർമാരുമാണുള്ളത്.