വയനാടിന് സമാനമായ സഹായം വിലങ്ങാടിനും നൽകുമെന്ന് ചീഫ് സെക്രട്ടറി
Monday, October 14, 2024 3:21 PM IST
കോഴിക്കോട്: വയനാടിന് സമാനമായ സഹായം വിലങ്ങാടിനും നൽകുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. വിലങ്ങാട് സന്ദർശിച്ചശേഷമായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് സഹായം നല്കുന്നതില് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും പരാതികള്‍ ഉയര്‍ന്നതിനാലാണ് സന്ദര്‍ശനം എന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ദുരിതബാധിതര്‍ക്ക് വാടക നല്കുന്നതില് വന്ന കാലതാമസവും പരിശോധിക്കും. ദുരിത ബാധിതരുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണുമെന്നും അതിജീവനത്തിന് സഹായം നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.