നടൻ ബാല അറസ്റ്റിൽ
Monday, October 14, 2024 6:56 AM IST
കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് ബാലയെ അറസ്റ്റു ചെയ്തത്. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.