കുട്ടനാട് സിപിഐയിൽ കൂട്ടരാജി; ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു
Sunday, October 13, 2024 4:17 PM IST
ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നു.
സിപിഐ വിട്ടെത്തിയവരെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരത്തെ സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ട്.
ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്.