കോണ്ഗ്രസ് എംഎൽഎ സുലഭ ഖോഡ്കെയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു
Sunday, October 13, 2024 1:55 PM IST
മുംബൈ: കോണ്ഗ്രസ് എംഎൽഎ സുലഭ ഖോഡ്കെയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. അമരാവതി നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് സുലഭ.
പാർട്ടി സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമാണ് താൻ ഈ നടപടി സ്വീകരിച്ചതെന്ന് എംപിസിസി പ്രസിഡന്റ് നാനാ പടോലെ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുലഭ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ചെന്നിത്തലയുടെ നിർദേശപ്രകാരം നിങ്ങളെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി സസ്പെൻഷൻ കത്തിൽ പടോലെ വ്യക്തമാക്കി.