പാലക്കാട്ട് ശോഭയെ സ്ഥാനാർഥിയാക്കണമെന്ന് നദ്ദയ്ക്ക് കത്ത്; സി. കൃഷ്ണകുമാർ അഴിമതിക്കാരനെന്നും വിമർശനം
Saturday, October 12, 2024 5:27 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയ്ക്കാണ് കത്തയച്ചത്.
സി. കൃഷ്ണകുമാർ അഴിമതിക്കാരനാണെന്ന് കത്തിൽ പറയുന്നു. കൃഷ്ണകുമാർ തുടർച്ചയായി നാല് തവണ പൊതുതെരഞ്ഞടുപ്പിൽ മത്സരിച്ചു. വോട്ട് നേടുന്നതിനേക്കാൾ പണമുണ്ടാക്കാനാണ് കൃഷ്ണകുമാറിന് താത്പര്യമെന്നാണ് കത്തിലെ ആരോപണം.
എന്നാൽ ശോഭയെ സ്ഥാനാർഥിയാക്കിയാൽ ഈഴവ വോട്ടുകൾ നേടാനാകുമെന്നും കത്തിൽ പറയുന്നു. പാലക്കാട്ടെ ശോഭാ സുരേന്ദ്രൻ പക്ഷമാണ് നദ്ദയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്.