വേങ്ങരയിൽ വൃദ്ധ ദന്പതികൾക്ക് ക്രൂര മർദനമേറ്റതായി പരാതി
Saturday, October 12, 2024 4:52 PM IST
മലപ്പുറം: വൃദ്ധ ദന്പതികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. വേങ്ങര സ്വദേശികളായ അസൈൻ (70), ഭാര്യ പാത്തുമ്മ ( 62) എന്നിവർക്കാണ് മർദനമേറ്റത്.
വേങ്ങര സ്വദേശി അബ്ദുൽ കലാമിനും മക്കൾക്കുമെതിരേയാണ് പരാതി. ബിസിനസിന് മുടക്കിയ പണം തിരികെ ചോദിച്ച വൈരാഗ്യത്തിലാണ് ഇവർക്കുനേരേ ആക്രമണമുണ്ടായത്. മർദനമേറ്റ വൃദ്ധ ദമ്പതികൾ ചികിത്സയിലാണ്.
ബസിനസ് ആവശ്യത്തിനായി ചെലവാക്കിയ 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.