സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നിമാറി; രണ്ടു പേർക്ക് പരിക്ക്
Friday, October 11, 2024 4:53 PM IST
കൽപ്പറ്റ : ചൂരൽമലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.
ചൂരൽമലയിലെ അത്തിച്ചുവട്ടിലുണ്ടായ അപകടത്തിൽ കാൽ നട യാത്രക്കാരായ രണ്ടു പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.