മദ്യപാന വീഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ നീക്കി
Friday, October 11, 2024 4:02 PM IST
തിരുവനന്തപുരം: മദ്യപാന വീഡിയോ പുറത്തായ സംഭവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി സ്വീകരിച്ചത്. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്ത എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.