ഉപതെരഞ്ഞെടുപ്പ്; പുതിയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യത ഉപയോഗപ്പെടുത്തുമെന്ന് വിജയരാഘവൻ
Friday, October 11, 2024 10:58 AM IST
തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഎം പിബി അംഗം എ. വിജയരാഘവൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എഴുതി തള്ളേണ്ട സീറ്റ് അല്ലെന്നും മുൻപ് സിപിഎം സ്ഥാനാർഥി ജയിച്ച മണ്ഡലമാണിതെന്നും വിജയരാഘവൻ പറഞ്ഞു. വിവരം ഇല്ലാത്തവർക്ക് മാത്രമേ സിപിഎം പാലക്കാട്ട് വോട്ട് മറിക്കും എന്ന് പറയാൻ കഴിയു.
സിപിഎമ്മിനെ കുറിച്ച് ജനങ്ങൾക്ക് അറിയാം. സിപിഎം-ആർഎസ്എസ് ബന്ധം ആരോപിക്കുന്നവരുടെ ബോധത്തിൽ തന്നെ തങ്ങൾക്ക് സംശയമുണ്ട്. ചിലർ സ്വഭാവമില്ലാതെ പെരുമാറുന്നു. അക്കൂട്ടത്തിൽ അൻവറും പ്രതിപക്ഷ നേതാവുമുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.